IndiaLatest

രാജ്യതലസ്ഥാനത്ത് മോദിക്ക് മ്യൂസിയമൊരുങ്ങുന്നു

“Manju”

ഡല്‍ഹി : നെഹ്‌റു മുതല്‍ മന്‍മോഹന്‍സിംഗ് വരെയുള്ള മുന്‍ പ്രധാനമന്ത്രിമാര്‍ക്കൊപ്പം ഡല്‍ഹി തീന്മൂര്‍ത്തി ഭവനില്‍ നരേന്ദ്രമോദിക്കും മ്യൂസിയമൊരുങ്ങുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ തിരക്കിട്ട് മോദിക്കായി ഗാലറി നിര്‍മ്മിക്കുന്നത്. അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യുന്ന മ്യൂസിയത്തിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. കഴിഞ്ഞ ജൂണില്‍ നെഹ്‌റു ലൈബ്രറി പ്രധാനമന്ത്രി ലൈബ്രറിയാക്കി മാറ്റിയതിനെതിരെയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രധാനമന്ത്രി സംഗ്രഹാലയത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് 3 പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഗാന്ധികുടുംബത്തിലെ ആര്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പടുക്കുമ്ബോള്‍ മോദിയെന്ന ഒറ്റ നേതാവിനെ ഉയര്‍ത്തിക്കാട്ടിയുള്ള ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമാണ് മ്യൂസിയവും എന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. അതേസമയം, വിമര്‍ശനങ്ങള്‍ ഗൗനിക്കാതെ ജനുവരി 15നകം മ്യൂസിയം ജനങ്ങള്‍ക്ക് തുറന്നുനല്‍കാനൊരുങ്ങുകയാണ് അധികൃതര്‍

Related Articles

Back to top button