KeralaLatest

നവകേരളയാത്ര കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയ യുവതിയെ തടഞ്ഞുവച്ച സംഭവം; നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍

“Manju”

കൊച്ചി: നവകേരള യാത്ര കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയതിന്‍റെ പേരില്‍ ഏഴു മണിക്കൂര്‍ കൊല്ലം കുന്നിക്കോട് പോലീസ് അന്യായമായി തടവില്‍ വച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരം തേടി യുവതി കോടതിയില്‍. കൊല്ലം പത്തനാപുരം തലവൂര്‍ സ്വദേശി എല്‍. അര്‍ച്ചനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജി ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.

18 ന് രണ്ടാലും മൂട് ഭര്‍തൃ മാതാവിനൊപ്പം അംബികാദേവിക്കൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ എത്തിയതായിരുന്നു യുവതി. യുവതിയുടെ ഭര്‍ത്താവ് ബിജെപി പ്രാദേശിക ഭാരവാഹിയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ നില്‍ക്കുകയാണെന്ന തെറ്റായ വിവരത്തെ തുടര്‍ന്നാണ് യുവതിയെ പോലീസ് കസ്റ്റ‍ഡിയില്‍ എടുത്തത്. പിന്നീട് വൈകിട്ട് ആറരയോടെ വിട്ടയ്യ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കാണാനാണ് വന്നതെന്ന് പറഞ്ഞിട്ടും പോലീസ് കേട്ടില്ല. കറുത്ത വസ്ത്രം ധരിച്ചതിനാലും ഭര്‍ത്താവ് രാഷ്ട്രീയകാരനായതിനാലും ഒരാളെ എങ്ങനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് യുവതിയില്‍ ഹര്‍ജിയില്‍ ചോദിക്കുന്നു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും അന്യായമായി തടഞ്ഞുവച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.

Related Articles

Back to top button