IndiaLatest

സില്‍വര്‍ ജൂബിലി ആഘോഷം: കോര്‍ഡിനേഷന്‍ അവലോകനയോഗം ചേര്‍ന്നു.

“Manju”

ചെന്നൈ : ശാന്തിഗിരി ആശ്രമം, ചെയ്യൂര്‍ ബ്രാ‍ഞ്ച് സില്‍വര്‍ ജൂബിലി ആഘോഷവും ഗുരുസ്ഥാനീയ ശിഷ്യപുജിതയുടെ തീര്‍ത്ഥയാത്രയും സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ അവസാനവട്ട പ്രവര്‍ത്തനങ്ങള്‍വിലയിരുത്തുന്നതിനുള്ള മീറ്റിംഗ് നടന്നത്. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മീറ്റിംഗില്‍ സില്‍വര്‍ ജൂബിലി കോര്‍ഡിനേഷന്‍ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി മനുചിത് ജ്ഞാനതപസ്വി, ഓരോ വിഭാഗങ്ങളിലായി ചുമതലപ്പെടുത്തിയിട്ടുള്ള സന്ന്യാസിമാര്‍, സന്ന്യാസിനിമാര്‍ ബ്രഹ്മചാരിമാര്‍ മറ്റ് ചുമതലക്കാര്‍ എന്നിവര്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിച്ചു. ഗുരുസ്ഥാനീയ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് എത്തിച്ചേരും. സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ തമിഴ് നാട് സ്പീക്കര്‍ എം. അപ്പാവു ഉദ്ഘാടനം ചെയ്യും. മന്ത്രി കെഎസ്. മസ്താന്‍, തിരുനാവക്കരശ് എം.പി തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ സംബന്ധിക്കും.

മക്കള്‍ ആരോഗ്യം സിദ്ധ മെഡിക്കല്‍ ക്യാമ്പ് അവലോകനം ചെയ്ത് സിദ്ധ മെഡിക്കല്‍ സംഘം പ്രതിനിധികള്‍ സംസാരിച്ചു

Related Articles

Back to top button