KeralaLatest

“കണ്ണാന്തളിപ്പൂക്കള്‍ വിടരുമ്പോള്‍” പ്രകാശിതമായി

“Manju”

പട്ടാമ്പിഎം. കെശാന്തകുമാരി എഴുതിയ കണ്ണാന്തളിപ്പൂക്കള്‍ വിടരുമ്പോള്‍എന്ന കവിതാ സമാഹാരം ഇന്ന് (10-09-2023) ഞായറാഴ്ച പട്ടാമ്പി ശില്പചിത്ര കലാഗ്രാമത്തില്‍ പ്രകാശിതമായി. ശാന്തിഗിരി ആശ്രമം മലപ്പുറം ബ്രാഞ്ച് ഹെഡ് സ്വാമി ജനപുഷ്പന്‍ ജ്ഞാന തപസ്വിയില്‍ നിന്നും കവി എടത്തറ ജയന്‍ പുസ്തകം ഏറ്റുവാങ്ങി. വള്ളുവനാടന്‍ കലാസാഹിത്യ കൂട്ടായ്മയായ മൊഴിമുറ്റത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. മൊഴിമുറ്റം കാര്യദര്‍ശി സുരേഷ് അഞ്ജനമാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്മൊഴിമുറ്റത്തിന്റെ പതിമൂന്നാമത് വാര്‍ഷിക സംഗമവേദിയിലാണ് പുസ്തകം പ്രകാശിതമായത്.

നമുക്കു ചുറ്റുമുള്ള പച്ചയായ ജീവിതാനുഭവങ്ങളുടെ തീഷ്ണതയാൽമനം വേദനകൊണ്ട് പുളഞ്ഞപ്പോൾ, അത് മറ്റുള്ളവരിലേക്ക് സന്നിവേശിപ്പിച്ച് കണ്ണ് തുറന്നെങ്കിൽ എന്ന ചിന്തയിലെഴുതിയ വരികള്‍ ആത്മനൊമ്പരങ്ങളായി പരിണമിച്ചതാണ് ഈ വരികള്‍. ജീവിതയാഥാർത്ഥ്യങ്ങളുടെ ഒരു മൂലതന്തുവിൽ അല്പം ഭാവനാത്മകമായി വരികൾ കുറിച്ചപ്പോൾ അവ കണ്ണാന്തളിപ്പൂക്കളായി ഇതൾ വിടർത്തി. തനിക്കുചുറ്റുമുള്ള വിഷയങ്ങളെ ദയാനുകമ്പയും മാതൃത്വവുമിഴുകിച്ചേർന്ന ദർശ്ശനത്തിലൂടെ സമീപിക്കുന്ന, പ്രകൃതിയേയും പ്രകൃതിജന്യവിഷയങ്ങളും മാത്രമല്ല, പ്രകൃതിയോടിണങ്ങിയ ജീവിതത്തേയും കവിതയ്ക്കു വിഷയമാക്കുന്നു. അതുകൊണ്ടുതന്നെ സമുഹത്തിലെ മൂല്യച്യുതി കവിമനസിലും വിഷമം വിതയ്ക്കുകയും പ്രതിബദ്ധത വരികളാവുകയും ചെയ്യുന്നു. അത് ഹൃദ്യമായും സരസമായും ലളിതമായും ആവിഷ്കരിക്കാൻ കവയിത്രി പരിശ്രമിച്ചിട്ടുണ്ട്.
മൊഴിമുറ്റം സൗഹൃദസംഗമത്തിന്റെ ആഭിമുഖ്യത്തില്‍ ശില്പചിത്ര കലാഗ്രാമത്തില്‍ നടന്ന ചടങ്ങില്‍  രാവിലെ 10.00 മണിമുതൽ പുസ്തകപ്രകാശവും, തനതുഭമഖലയിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കലും ചിത്ര പ്രദർശനവും വിവധ കലാപരിപാടികളും നടന്നു.

പരേതനായ പി.ആര്‍. സുരേന്ദ്രനാണ് എം.കെ ശാന്തകുമാരിയുടെ ഭര്‍ത്താവ്മക്കള്‍ എസ്. ജനമിത്രന്‍ (സീനിയര്‍ എക്സിക്യൂട്ടിവ്, ഓഫീസ് ഓഫ് ദി ജനറല്‍ സെക്രട്ടറി, ശാന്തിഗിരി ആശ്രമം), സൂരജ് വി.എസ്വിലാസം :   “ഗുരുവന്ദിതംവാലയിൽ വീട്, എഴുപുന്ന തെക്ക്.

Related Articles

Back to top button