IndiaKeralaLatest

ചെന്നൈ ശാന്തിഗിരി സിൽവർ ജൂബിലി ആഘോഷങ്ങളുടെ വിളംബര സമ്മേളനം ഇന്ന് തമിഴ്നാട് സ്പീക്കർ നിർവ്വഹിക്കും.

ആഘോഷങ്ങളുടെ വിളംബരം ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി കെ.എസ്.മസ്താന്‍ നിര്‍വഹിക്കും

“Manju”

ചെന്നൈ: ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ച് സിൽവർ ജൂബിലി ആഘോഷങ്ങളുടെ വിളംബരസമ്മേളനം വൈകുന്നേരം 4 മണിക്ക്. വിളംബര സമ്മേളനം തമിഴ്നാട് സ്പീക്കര്‍ എം.അപ്പാവു ഉദ്ഘാടനം ചെയ്യും. ആഘോഷപരിപാടികളുടെ വിളംബരം സംസ്ഥാന ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി കെ.എസ്.മസ്താന്‍ നിര്‍വഹിക്കും . തിരുനാവക്കരശ് എം .പി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ..എം . അബൂബക്കര്‍, ഫാദര്‍ തോമസ് ഐസക്ക് , ചെയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവാകര്‍ രാമന്‍, എം.ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മല്ലൈ സി..സത്യ, ചെങ്കല്‍പേട്ട് ജില്ലാപഞ്ചായത്ത് കൗണ്‍സിലര്‍ ജയലക്ഷ്മി മഹേന്ദ്രന്‍, ഡോ.ജി.ആര്‍. കിരണ്‍, സിസ്റ്റര്‍ ..മെഴ്സി, കെ.നമ്പിരാജന്‍, റ്റി.ബാബു, എസ്.ഇളങ്കോവന്‍, സബീര്‍ തിരുമല എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ചടങ്ങുകളിൽ പങ്കെടുക്കുവാനായി ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത വെള്ളിയാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലെത്തി. ഇന്ന് 12 മണിയോടെ ഗുരുസ്ഥാനീയ ചെയ്യൂർ ആശ്രമത്തിലെത്തിച്ചേരും.

Related Articles

Back to top button