KeralaLatest

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

“Manju”

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞു. ളാഹ വലിയ വളവില്‍ ആണ് അപകടമുണ്ടായത്. തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 15 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 10 പേര്‍ക്ക് പരുക്കേറ്റു.

ഇന്ന് പുലര്‍ച്ചെ 3.30 നാണ് അപകടം നടന്നത്. 3 പേരെ കോട്ടയം മെഡിക്കല്‍ കോളേജിലും 7 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Related Articles

Check Also
Close
Back to top button