IndiaLatest

ചെയ്യൂരില്‍ പ്രാര്‍ത്ഥനാലയത്തിന് ശിലപാകി ശിഷ്യപൂജിത

“Manju”

ചെന്നൈ: ആത്മീയതയുടെ അവിസ്മരണീയമായ ഏട് തീര്‍ത്ത് ചെയ്യൂരില്‍ ശാന്തിഗിരി ആശ്രമത്തിന്റെ പ്രാര്‍ത്ഥനാലയത്തിന് ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി ശിലാസ്ഥാപനം കര്‍മ്മം നിര്‍വഹിച്ചു. ഇന്ന് രാവിലെ 10.30 ന് അഖണ്ഡമന്ത്രാക്ഷര മുഖരിതമായ അന്തരീക്ഷത്തില്‍ മനസ്സും ശരീരവും അര്‍പ്പിച്ച നൂറുകണക്കിന് ഗുരുഭക്തരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.

ധ്യാനമഠം ഭക്തര്‍ക്കായി തുറന്നു കൊടുത്ത ശേഷം ശിഷ്യപൂജിത, സുധീന്ദ്രനും കുടുംബവും നടത്തിയ ഗോദാനം സ്വീകരിച്ചു. തുടര്‍ന്ന് ശിലാന്യാസത്തിനായി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തെത്തി പ്രാര്‍ത്ഥനാ സങ്കല്‍പ്പങ്ങള്‍ നടത്തി. സ്വാമി ചൈതന്യ ജ്ഞാന തപസ്വി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, സ്വാമി നവകൃപ ജ്ഞാന തപസ്വി, സ്വാമി വിശ്വബോധ ജ്ഞാന തപസ്വി, സ്വാമി മനുചിത്ത് ജ്ഞാന തപസ്വി തുടങ്ങിയവര്‍ ഗുരുനിര്‍ദേശാനുസരണം കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു.

ഫ്യൂഷന്‍ സംഗീതം മുഴങ്ങിക്കേട്ട അന്തരീക്ഷത്തില്‍ മറ്റൊരു മഹിത കര്‍മ്മത്തിനാണ് ശാന്തിഗിരി പരമ്പര ഇന്ന് സാക്ഷ്യം വഹിച്ചത്. ചെന്നൈയിലെ ഗുരുഭക്തരുടെ ദിര്‍ഘകാലത്തെ പ്രാര്‍ത്ഥനയുടെയും ആഗ്രഹത്തിന്റെയും പൂര്‍ത്തീകരണം കൂടിയാണ് ഇന്ന് ശിലാന്യാസത്തിലൂടെ സഫലമായത്.

നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ദര്‍ശനവഴിയില്‍ തെളിയുന്ന ഗുരുനിര്‍ദേശങ്ങള്‍ ഗുരുസ്ഥാനീയ അറിയിക്കും.അതനുസരിച്ചാകും പ്രാര്‍ത്ഥനാലങ്ങളുടെ ഡിസൈന്‍. ജാതി മത ഭേദമന്യേ ആര്‍ക്കും കടന്നു വരാവുന്ന പ്രാര്‍ത്ഥനാലയമാണ് ശാന്തിഗിരിയുടേത്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിലകൊളളുന്ന പ്രാര്‍ത്ഥനാലയങ്ങള്‍ ആ പ്രദേശത്തിന്റെ സംസ്‌കാരത്തിന് യോജിക്കും വിധമാണ് രൂപകല്‍പ്പന ചെയ്തിട്ടുളളത്.

 

Related Articles

Back to top button