IndiaLatest

സിദ് ശ്രീറാമിനെ കുറിച്ച്‌ താരം….

“Manju”

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ.കൊവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു പുഷ്പയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ‘ശ്രീവല്ലി’ എന്ന ​ഗാനം ആലപിച്ച ​സിദ് ശ്രീറാമിനെ അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് അല്ലു അര്‍ജുന്‍.

അല്ലു അര്‍ജുന്റെ പോസ്റ്റ്. “ഒഴിവുസമയങ്ങളില്‍ എഴുതാന്‍ ആഗ്രഹിച്ച കാര്യമാണിത്. പുഷ്പയുടെ പ്രീ-റിലീസ് ഇവന്റില്‍ എന്റെ സഹോദര തുല്യനായ സിദ്ശ്രീറാം ശ്രീവല്ലി എന്ന ഗാനം സ്‌റ്റേജില്‍ പാടുകയായിരുന്നു. സംഗീത ഉപകരണങ്ങളുടെ പിന്തുണ ഇല്ലാതെയാണ് പാടാന്‍ തുടങ്ങിയത്, സാവധാനം സംഗീതോപകരണങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അത് ഉണ്ടായില്ല. അവന്‍ പാടിക്കൊണ്ടേയിരുന്നു, ഞാന്‍ സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി, ആ പാട്ട് മാന്ത്രികമായി മുഴങ്ങുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവന് സംഗീതം ആവശ്യമില്ല … അവന്‍ തന്നെയാണ് സംഗീതം”, അല്ലു അര്‍ജുന്‍ കുറിച്ചു.

Related Articles

Back to top button