KeralaLatest

ശാന്തിഗിരി മാതൃമണ്ഡലം വിശ്വജ്ഞാനമന്ദിരത്തിൽ “പ്രചോദനം” കൂട്ടായ്മ സംഘടിപ്പിച്ചു.

“Manju”

 

കോഴിക്കോട് : ശാന്തിഗിരിയിലെ സ്ത്രീകളുടെ കൂട്ടായ്മയായ മാതൃമണ്ഡലം ഉത്തര മേഖല കൂട്ടായ്മയ പ്രചോദനംക്യാമ്പ് ഞായറാഴ്ച (14-1-2024) സംഘടിപ്പിച്ചു

ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കൺവീനർ പി ജെ ജിഷ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും സംബന്ധിച്ച് ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മറ്റി സീനിയർ കൺവീനർ ഓമന എസ് വിവരണം നൽകി.

ക്യാമ്പിൽ പങ്കെടുത്ത ഏരിയ കമ്മിറ്റികള്‍ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ശാന്തിഗിരി മാതൃ മണ്ഡലം ഗവേണിംഗ് കമ്മിറ്റി ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ. ഹേമലത പി എ ആമുഖമായി സംസാരിച്ചു.

സൂക്ഷിപ്പുകളും ആചാരങ്ങളും വേണ്ട സ്ഥലത്ത് സൂക്ഷിച്ചുകൊണ്ട് അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും പിന്മാറണമെന്നും വിദ്യാഅവിദ്യകൾ കണ്ടറിഞ്ഞു തിരിച്ചറിയാനുള്ള അറിവും പ്രചോദനംഎന്ന ഈ പരിപാടിയിലൂടെ ഉണ്ടാകട്ടെ എന്ന് ചടങ്ങിലെ മഹനീയ സാന്നിധ്യമായിരുന്ന ശാന്തിഗിരി ആശ്രമം, കോഴിക്കോട് ഏരിയ ഹെഡ്, സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി ആശംസിച്ചു.

വീടിനും സമൂഹത്തിനും ഉതകുന്ന തരത്തിൽ കുട്ടികളെ എങ്ങനെ വളർത്തണമെന്നും മാതാപിതാക്കൾക്ക് അതിനുള്ള പങ്കിനെക്കുറിച്ചും ജനനി കൃപ ജ്ഞാന തപസ്വിനി പ്രിൻസിപ്പാൾ ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ അഡീഷണൽ ചാർജ് എനർജി & എൺവയോൺമെന്റ് വിശദമായ ക്ലാസ്സ് നയിച്ചു.

ദൈവത്തിന്റെ കർമ്മത്തിൽ പങ്കാളികളാകാനുള്ള ഭാഗ്യം ലഭിച്ച ചുമതലക്കാരായ ഓരോരുത്തരും ഏൽപ്പിച്ച ചുമതലകൾ അതാതിന്റെ ഗൗരവം ഉൾക്കൊണ്ട് ഉത്തരവാദിത്വത്തോടെ ചെയ്ത് പൂർത്തിയാക്കണമെന്ന് ശാന്തിഗിരി മാതൃമണ്ഡലം ഇൻ ചാർജ് ജനനി ഗൗതമി ജ്ഞാന തപസ്വിനി സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സംസാരിച്ചു.

ശാന്തിഗിരി മാതൃമണ്ഡലം എന്ന സംഘടനയുടെ 7 ജില്ലയിലെ 250 ഓളം പ്രതിനിധികളാണ്. പ്രചോദനം കൂടായ്മയിൽ പങ്കെടുക്കുവാനായി ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ എത്തിച്ചേർന്നത്.

ശാന്തിഗിരി ആശ്രമം ഹ്യൂമൻ റിസോഴ്സസ് ജനറൽ മാനേജർ
കെ. ആർ. എസ് നായരുടെ നേത്യത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നടന്നു.

ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കൺവീനർ ഉഷ ടി.വി. ചടങ്ങിൽ കൃതജ്ഞത നിർവ്വഹിച്ചു. ചടങ്ങിൽ വിവിധ കലാപരിപാടികളും നടന്നു.

Related Articles

Back to top button