IndiaKeralaLatest

ഇന്ത്യ മൂന്നാം കോവിഡ് തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് എയിംസ് ഡയറക്ടര്‍

“Manju”

ഇന്ത്യ മൂന്നാം കോവിഡ് തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് എയിംസ് ഡയറക്ടർ  | India may see 3rd Covid wave says AIIMS chief Randeep Guleria | Madhyamam
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായാല്‍ ഇന്ത്യ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. രാത്രി കര്‍ഫ്യൂകളും വാരാന്ത്യ ലോക്ഡൗണുകളും കോവിഡ് കേസുകള്‍ കുറക്കുന്നതിനുള്ള മാര്‍ഗമാണെന്ന വാദം തള്ളിയ എയിംസ് ഡയറക്ടര്‍, രോഗപ്രതിരോധ സംവിധാനങ്ങളാണ് രാജ്യത്ത് വികസിപ്പിക്കേണ്ടതെന്നും പറഞ്ഞു.
മൂന്നു കാര്യങ്ങള്‍ പ്രധാനമായും നടപ്പാക്കേണ്ടതുണ്ട്. ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, കോവിഡ് കേസുകളുടെ എണ്ണം അടിയന്തരമായി കുറക്കുക, വാക്സിനുകളുടെ വിതരണം വേഗത്തിലാക്കുക എന്നിവയാണിവ. കോവിഡിന്‍റെ വ്യാപന ശൃംഖല തകര്‍ക്കണം. ആളുകളുടെ സമ്ബര്‍ക്കം കുറക്കുകയാണെങ്കില്‍ കോവിഡ് കേസുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്നും റണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.
ജനജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുന്ന കാര്യമായതിനാല്‍ രാജ്യത്ത് പൂര്‍ണമായും പ്രാദേശികമായും ലോക്ഡൗണ്‍ നടപ്പാക്കുന്നത് സംബന്ധിച്ച്‌ ഭരണകര്‍ത്താക്കളാണ് തീരുമാനമെടുക്കേണ്ടത്. ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്ബോള്‍ ദൈനംദിന കൂലിപണിക്കാരായ ആളുകളെയും പരിഗണിക്കണമെന്നും ഗുലേറിയ ഇന്ത്യടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button