IndiaLatest

കടല്‍ പാലത്തില്‍ സൗന്ദര്യം ആസ്വദിക്കാന്‍ വാഹനം നിര്‍ത്തിയാല്‍ പിഴ

“Manju”

മുംബൈ: ട്രാന്‍സ്ഹാര്‍ബര്‍ ലിങ്കിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പാലത്തില്‍ വാഹനം നിര്‍ത്തിയാല്‍ പിടി വീഴും. നിയമലംഘനം നടത്തിയ ഇരുന്നൂറിലേറെ വാഹന ഉടമകളില്‍ നിന്ന് പിഴയീടാക്കിയതായി അധികൃതര്‍ പറഞ്ഞു. വരുംദിവസങ്ങളിലും പരിശോധന തുടരും. 100 കിലോമീറ്റര്‍ വേഗപരിധിയുള്ള പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് അപകടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കടല്‍പാലം ഉദ്ഘാടനം ചെ യ്തതിന്‌ശേഷം പതിനായിരക്കണക്കിനു വാഹനങ്ങള്‍ മൂന്നു ദിവസത്തിനുള്ളില്‍ കടന്നു പോയതയാണ് അധികൃതരില്‍ നിന്ന ്‌ലഭിക്കുന്ന വിവരം. വാഹനം നിര്‍ത്തരുതെന്ന മുന്നറിയിപ്പുണ്ടായിട്ടും ഒട്ടേറെപ്പേര്‍ സെല്‍ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് രംഗത്തെത്തിയത്.

വരുംദിവസങ്ങളില്‍ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച് കൂടുതല്‍ നടപടികളുണ്ടാകും. വാഹനങ്ങള്‍ അതിവേഗത്തില്‍ പായുന്ന പാതയില്‍ കാറുകള്‍ നിര്‍ത്തുന്നവര്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയാണെന്ന് മുന്നറിയിപ്പും നല്‍കി .

Related Articles

Back to top button