KeralaLatest

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍

“Manju”

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമധാരണയായി. പട്ടിക ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സിറ്റിങ്ങ് എംപിമാരില്‍ ടി എന്‍ പ്രതാപന്‍ മാത്രമാണ് ഇത്തവണ മത്സരരംഗത്തില്ലാത്തത്. വടകരയിലെ സിറ്റിങ്ങ് എം പി കെ മുരളീധരന്‍ ഇത്തവണ തൃശ്ശൂരില്‍ മത്സരിക്കും. വടകരയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

2019ല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട ആലപ്പുഴയില്‍ ഇത്തവണ കെ സി വേണുഗോപാല്‍ മത്സരിക്കും. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും. വയനാട്, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അവസാന നിമിഷം വരെ ആശയക്കുഴപ്പം നിലനിനിന്നിരുന്നെങ്കിലും പിന്നീട് ദേശീയ നേതൃനിരയിലെ പ്രമുഖരെ തന്നെ ഇവിടെ മത്സരത്തിനിറക്കാന്‍ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

 

Related Articles

Back to top button