KeralaLatest

സാഹിത്യകാരി കെ ബി ശ്രീദേവി അന്തരിച്ചു

“Manju”

എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

യ‍ജ്ഞം, അഗ്നിഹോത്രം, മൂന്നാം തലമുറ, ദശരഥം, ചാണക്കല്ല്, ചിരഞ്ജീവി, മുഖത്തോടുമുഖം, തിരക്കൊഴിയാതെ, ശ്രീകൃഷ്ണകഥ, കുട്ടിത്തിരുമേനി, കൃഷ്ണാനുരാഗം തുടങ്ങിയവയാണ് ശ്രീദേവിയുടെ പ്രധാന കൃതികൾ. യജ്ഞത്തിന് 1974ലെ കുങ്കുമം അവാർഡും നിറമാല എന്ന കൃതിയുടെ ചലച്ചിത്ര ആവിഷ്കാരത്തിന് കഥയ്ക്കും തിരക്കഥയ്ക്കുമുള്ള 1975ലെ സംസ്ഥാന ചലച്ചിത്ര അവാർഡും കൃഷ്ണാനുരാഗം എന്ന കൃതിക്ക് 1988ലെ ജന്മാഷ്ടമി പുരസ്കാരവും ലഭിച്ചു.

Related Articles

Back to top button