KeralaLatest

സ്‌കൂളുകളില്‍ സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണം; പുതിയ പുസ്തകങ്ങള്‍ക്ക് അംഗീകാരം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ പുതിയ പാഠ്യപുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകമാണ് അംഗീകരിച്ചത്.

2007 ലാണ് ഇതിന് മുന്‍പ് പാഠ്യപദ്ധതിയില്‍ സമഗ്രമായ പരിഷ്‌കരണം കൊണ്ടുവന്നത്. പത്ത് വര്‍ഷത്തിലേറെയായി ഓരേ പാഠ്യപദ്ധതിയാണ് പഠിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പുതിയ പാഠ്യപദ്ധതിയില്‍ എല്ലാ പുസ്തകങ്ങളിലും മലയാളം അക്ഷരമാലയുണ്ടാവും. ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് അനുസൃതമായി നവകേരള സൃഷ്ടിക്ക് ഉതകുന്ന പാഠ്യപദ്ധതികളാണ് കരിക്കുലത്തിലുള്ളത്. ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനഫലമായിട്ടാണ് പാഠ്യപദ്ധതി പരിഷ്‌കരിച്ചത്. ഇതിനായി കുട്ടികളില്‍ നിന്നും പഞ്ചായത്ത് തലത്തിലും അഭിപ്രായം തേടിയിരുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

Related Articles

Back to top button