IndiaLatest

ഗള്‍ഫില്‍ നിന്നും ഇന്ന് മൂന്ന് വിമാനങ്ങളെത്തും

“Manju”

സിന്ധുമോള്‍ ആര്‍

 

നെടുമ്പാശേരി: മൂന്ന് വിമാനങ്ങളിലായി 590 പ്രവാസികള്‍ ഇന്ന് കൊച്ചിയിലെത്തും. റിയാദില്‍ നിന്നും പുലര്‍ച്ചെ 12.40ന് വരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലെ 180 പേരില്‍ ഭൂരിഭാഗവും ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരാണ്. മസ്‌കറ്റില്‍ നിന്നുള്ള ഒമാന്‍ എയര്‍ വിമാനം 160 പ്രവാസികളുമായി രാവിലെ 6.40നും ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേയ്‌സ് 250 യാത്രക്കാരുമായി രാവിലെ 9.40നും കൊച്ചിയിലെത്തും.

അന്താരാഷ്ട്ര ടെര്‍മിനല്‍ ഇന്നലെ 486 യാത്രക്കാരുണ്ടായി. ആഭ്യന്തര മേഖലയില്‍ ഇന്നലെ 12 സര്‍വീസുകള്‍ വീതം വരികയും മടങ്ങുകയും ചെയ്തു. മുംബൈയിലേക്കും തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുമുള്ള ഒരു സര്‍വീസ് വീതം റദ്ദാക്കി.

Related Articles

Back to top button