LatestTech

ചാനലില്‍ ഇനി ഭൂരിപക്ഷ അഭിപ്രായം തേടാം; പോള്‍ ഫീച്ചറുമായി വാട്‌സ് ആപ്പ്

“Manju”

ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായ അവതരപ്പിക്കുകയാണ് വാട്‌സ് ആപ്പ്. ചാനലില്‍ പോള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐ ഒ എസ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്.

ചാനലില്‍ ചാറ്റ് അറ്റാച്ച്‌മെന്റ് മെനുവിലാണ് പുതയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. പോള്‍ സൃഷ്ടിക്കുന്നതില്‍ ചാനല്‍ ഉടമകള്‍ക്ക് പൂര്‍ണമായി നിയന്ത്രണം നല്‍കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.ഒരു ഉത്തരം മാത്രം തെരെഞ്ഞെടുക്കുന്ന വിധത്തില്‍ ക്രമീകരണം ഒരുക്കാന്‍ ചാനല്‍ ഉടമകള്‍ക്ക് കഴിയുന്ന വിധമാണഅ സംവിധാനം ഒരുക്കിയിരിക്കുന്നത്. ചാനല്‍ ഫോളോ ചെയ്യുുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

 

Related Articles

Back to top button