KeralaLatest

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി

“Manju”

കൊച്ചി:  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. ഏഴ് മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. രാവിലെ തന്നെ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കുകയാണ് മുന്നണികള്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

നൂറ് ശതമാനം ആത്മ വിശ്വാസത്തിലാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പ്രതികരിച്ചു. തൃക്കാക്കര വിജയിച്ച്‌ കയറി ഇടതുമുന്നണി സെഞ്ച്വറിയടിക്കുമെന്നും മണ്ഡലം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ ശുഭ പ്രതീക്ഷയിലാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും പ്രതികരിച്ചു. തൃക്കാക്കര ജനത തന്നെെ അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നും മഴ മാറി നില്‍ക്കുന്നത് അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് മണ്ഡലത്തില്‍ വോട്ടില്ല.

രാവിലെ തന്നെ പരമാവധി വോട്ടര്‍മാര്‍ ബൂത്തിലേക്ക് എത്തി വോട്ട് രേഖപ്പെടുത്തുകയാണ്. കോണ്‍ഗ്രസ് എം.പി ഹൈബി ഈടന്‍ കുടുംബസമേതം വോട്ട് ചെയ്തു.

Related Articles

Back to top button