KeralaLatest

ഒട്ടകപ്പുറത്തെത്തി വരന്‍; കണ്ണൂരില്‍ അതിരുവിട്ട വിവാഹാഘോഷത്തിനെതിരെ കേസ്

“Manju”

കണ്ണൂര്‍: അതിരുവിട്ട വിവാഹാഘോഷ ചടങ്ങിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂര്‍ വാരത്ത് വരന്‍ ഒട്ടകപ്പുറത്ത് എത്തി ഗതാഗത തടസ്സമുണ്ടാക്കി വിവാഹാഘോഷം നടത്തിയതിനാണ് കേസെടുത്തത്. ശനിയാഴ്ച നടന്ന വിവാഹത്തിനുശേഷം ഞായറാഴ്ച വധുവിന്റെ വീട്ടുകാര്‍ സംഘടിപ്പിച്ച വിരുന്നിനിടെയാണ് സംഭവം.

ഒട്ടകപ്പുറത്തു കയറിയാണ് വളപ്പട്ടണം സ്വദേശിയായ വരന്‍ റിസ്വാന്‍ ആഘോഷച്ചടങ്ങ് നടന്ന ഓഡിറ്റോറിയത്തിലേക്ക് എത്തിയത്. എന്നാല്‍ ഇതു റോഡില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കി. നിരവധിയാളുകള്‍ തടിച്ചു കൂടിയതോടെ പൊലീസിനു ലാത്തി വീശേണ്ടി വന്നു.

വരന്‍ റിസ്വാനെയും 25 സുഹൃത്തുക്കളെയും പ്രതി ചേര്‍ത്താണ്ചക്കരക്കല്‍ പൊലീ സ് കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘംചേര്‍ന്ന ഗതാഗത തടസ്സമുണ്ടാക്കിയെന്നാണ് എഫ്‌ഐആര്‍. വരനും സംഘവുമായി പൊലീ സ് വാക്കുതര്‍കത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഉള്‍പ്പെടെ വി ഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

Related Articles

Back to top button