IndiaLatest

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം

“Manju”

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. ഇന്നലെ വോട്ടെടുപ്പ് നടന്ന 16 സീറ്റില്‍ എട്ടും ബിജെപി കരസ്ഥമാക്കി.ബിജെപി പിന്തുണയോടെ ഒരു സ്വതന്ത്രനും അട്ടിമറി വിജയം നേടി. കോണ്‍ഗ്രസിന് അഞ്ചു സീറ്റ് ലഭിച്ചപ്പോള്‍ ശിവസേന, എന്‍സിപി എന്നിവര്‍ക്ക് ഓരോ സീറ്റ് വീതം വിജയിക്കാനായി.

രാജസ്ഥാനില്‍ ഒഴികെ എല്ലായിടത്തും ബിജെപി വിജയിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അട്ടിമറി വിജയം നേടി. മഹാരാഷ്ട്രയില്‍ ബിജെപി മൂന്നു സീറ്റ് നേടി. മഹാ വികാസ് അഘാഡിയുടെ മൂന്നു വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ രാത്രി വൈകിയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ജയിച്ചവരില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button