IndiaLatest

ലോക്ക് തകരാറായി; ഒന്നര മണിക്കൂര്‍ വിമാനത്തിലെ ശൗചാലയത്തില്‍ കുടുങ്ങി യാത്രക്കാരന്‍

“Manju”

മുംബൈ: വിമാനത്തിലെ ശൗചാലയത്തിന്റെ ലോക്ക് തകരാറയതിനെത്തുടര്‍ന്ന് വാതില്‍ തുറക്കാനാകാതെ യാത്രക്കാരന്‍ കുടുങ്ങിയത് ഒരുമണിക്കൂര്‍. മുംബൈ- ബെംഗളൂരു സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. മുംബൈയില്‍ നിന്നും വിമാനം പറന്നുയര്‍ന്നതിന ്പിന്നാലെയണ് യാത്രക്കാരന്‍ ശൗചാലയത്തില്‍ കയറിയത്. പിന്നീട് വാതില്‍ തുറക്കാന്‍ കഴിയാഞ്ഞതോടെ ഉള്ളില്‍ കുടുങ്ങുകയായിരുന്നു.

വിമാനം ബെംഗളൂരുവില്‍ ഇറങ്ങിയശേഷം ടെക്‌നീഷ്യന്‍ എത്തിയാണ് വാതില്‍ തുറന്ന് അദ്ദേഹത്തെ പുറത്തിറക്കിയത്. യാത്രക്കാരന്‍ ശൗചാലയത്തില്‍ കുടുങ്ങിയതിന് പിന്നാലെ വാതില്‍ തുറക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന ്ശൗചാലയത്തിനുള്ളിലേക്ക് ജീവനക്കാര്‍ ഒരു കുറിപ്പ ്‌കൈമാറി – ”സര്‍, ഞങ്ങള്‍ പരാമാവധി ശ്രമിച്ചെങ്കിലും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. പരിഭ്രാന്തനാകരുത്. നമ്മള്‍ അല്‍പസമയത്തിനകം ലാന്‍ഡ് ചെയ്യും. അതുവരെ
സുരക്ഷിതമായി ടോയ്‌ലറ്റിന്റെ അടപ്പിനുമുകളില്‍ ഇരിയ്ക്കണം. എന്‍ജിനീയര്‍
വന്നാലുടന്‍ വാതില്‍ തുറക്കാം’

ഇതോടെ ശുചി മുറിയ്ക്കുള്ളിലിരുന്ന് ഒരുമണിക്കൂര്‍ യാത്ര. വിമാനം ബെംഗളൂരുവില്‍ ഇറങ്ങിയശേഷം ടെക്‌നീഷ്യന്‍ എത്തി വാതില്‍ തുറന്നു. സംഭവത്തില്‍ സ്‌പൈസ്‌ജെറ്റിന്റെ വിശദീകരണം ഇങ്ങനെ: നിര്‍ഭാഗ്യവശാല്‍, ലോക്കിന്റെ തകരാറുകാരണം യാത്രക്കാരന്‍ ഒരുമണിക്കൂറോളം ശുചി മുറിയില്‍ കുടുങ്ങിയെന്നും ജീവനക്കാര്‍ അദ്ദേഹത്തിന് യാത്രയിലുടനീളം നിര്‍ദേശങ്ങളും സഹായവും നല്‍കിയതായും സ്‌പൈസ്‌ജെറ്റ് അറിയിച്ചു. വിമാനം ബെംഗളൂരിലെ കെംപഗൗഡ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എന്‍ജീനീയറെത്തി ശുചി മുറിയുടെ വാതില്‍ തുറന്നതായും യാത്രക്കാരന് വൈദ്യസഹായം നല്‍കിയെന്നും വിമാനക്കമ്പനി വ്യക്തമക്കി.

 

Related Articles

Back to top button