IndiaLatest

വ്യോമയാന മേഖല ; പെണ്‍കുട്ടികള്‍ക്ക് കൈത്താങ്ങാകാൻ കേന്ദ്രം

“Manju”

ബെംഗളൂരു: വ്യോമയാന മേഖലയിലെ ജോലി ആഗ്രഹിക്കുന്നവർക്ക് കൈത്താങ്ങാകാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ‘ബോയിംഗ് സുകന്യ പ്രോഗ്രാമിന്’ തുടക്കം കുറിക്കും. വ്യോമയാന മേഖലയില്‍ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ പഠനവും പരിശീലനവും പദ്ധതി പ്രകാരം നല്‍കും.

Science, Technology, Engineering, and Maths (STEM) മേഖലകളില്‍ പഠനങ്ങള്‍ നടത്താനും പരിശീലനം നല്‍കാനും പ്രോഗ്രാം അവസരമൊരുക്കും. STEM മേഖലകളിലെ പരിശീലനം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ പ്രോഗ്രാമില്‍ പെണ്‍കുട്ടികളെ ‌പങ്കെടുപ്പിക്കുന്നതിനുമായി രാജ്യത്തുടനീളം 150 STEM ലാബുകളും സ്ഥാപിക്കും. പൈലറ്റാകാൻ പരിശീലിക്കുന്ന വനിതകള്‍ക്ക് സ്കോളർഷിപ്പുകളും മറ്റ് സഹായങ്ങളും പദ്ധതി വഴി നല്‍കും.

ദേവനഹള്ളിയിലെ ബോയിംഗിന്റെ പുതിയ കാമ്പസായ ബോയിംഗ് ഇന്ത്യ എൻഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി സെന്ററിന്റെ (ബിഐഇടിസി) ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. ആഗോള തലത്തില്‍ എയ്റോ സ്പേസ്, പ്രതിരോധ വ്യവസായത്തില്‍ കുതിപ്പിന് ബിഐഇടിസി വഴിവെക്കും. വരും തലമുറ ഉത്പന്നങ്ങളും മറ്റും വികസിപ്പിക്കുന്നതില്‍ നിർണായക പങ്ക് വഹിക്കാൻ കാമ്പസിന് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Related Articles

Back to top button