IndiaLatest

മുഗള്‍ മ്യൂസിയം ഇനി ഛത്രപതി ശിവജി മ്യൂസിയം

“Manju”

ശ്രീജ.എസ്

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിര്‍മാണത്തിലിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റി യോഗി സര്‍ക്കാര്‍. ഛത്രപതി ശിവജി മ്യൂസിയം എന്നാണ് പുതിയ പേര്. ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മ്യൂസിയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്.

താജ് മഹലിനടുത്ത് 2016 ലാണ് മ്യൂസിയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഡേവിഡ് ചിപ്പര്‍ഫീല്‍ഡ് ആര്‍ക്കിടെക്റ്റുകളും നോയിഡ ആസ്ഥാനമായുള്ള സ്റ്റുഡിയോ ആര്‍ക്കോമുമാണ് താജ്മഹലിന്റെ കിഴക്കന്‍ കവാടത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഈ മ്യൂസിയത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്.

മുഗള്‍ സംസ്‌കാരം, മുഗള്‍ കാലഘട്ടത്തിലെ പുരാവസ്തുക്കള്‍, പെയ്ന്റിങ്, വസ്ത്രരീതി, ആയുധം തുടങ്ങിയവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ നിരവധി സ്ഥലങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പേരുകള്‍ യോഗി സര്‍ക്കാര്‍ മാറ്റിയിരുന്നു.

Related Articles

Back to top button