KeralaLatest

റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറിയായി ഡോ.ബി സന്ധ്യ ഐ.പി.എസ്. (റിട്ട.)

“Manju”

തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറിയായി റിട്ട. ഐപിഎസ് ഉദ്യോഗസ്ഥ ഡോ ബി സന്ധ്യയെ നിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഹൈക്കോടതിയിലെ നിലവിലെ ഒരു സീനിയർ ഗവ. പ്ലീഡറുടെയും മൂന്ന് ഗവ. പ്ലീഡർമാരുടെയും ഒഴിവുകളിൽ നിയമനം നടത്തും. സീനിയർ ഗവൺമെന്റ് പ്ലീഡറായി അഡ്വ. . ജി. ഗോർഡനെ നിയമിക്കും. മൂന്ന് ഗവൺമെന്റ് പ്ലീഡർമാരുടെ തസ്തികകളിലേക്ക് അഡ്വ. അജിത് വിശ്വനാഥൻ, അഡ്വ. ബിനോയി ഡേവിസ്, അഡ്വ. ടോണി അഗസ്റ്റിൻ എന്നിവരെയും നിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.

കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെറെറ)യില്‍ 2023 കലണ്ടര്‍ വര്‍ഷത്തില്‍ പുതിയ റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്‌ട്രേഷനില്‍ 32.70 ശതമാനം വര്‍ദ്ധനവുണ്ടായി. 2022ല്‍ 159 പുതിയ പ്രൊജക്റ്റുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 211 പുതിയ പ്രൊജക്റ്റുകളാണ്. ആകെ 191 റിയല്‍ എസ്‌റ്റേറ്റ് പ്രൊജക്റ്റുകള്‍ 2023ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.

2023ല്‍ റെസിന്‍ഷ്യല്‍ അപാര്‍ട്ട്‌മെന്‌റ് റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍ വന്നിരിക്കുന്നത്– 122 എണ്ണം. 56 വില്ല പ്രൊജക്റ്റുകളുടെ രജിസ്‌ട്രേഷനും കഴിഞ്ഞ വര്‍ഷം വന്നിട്ടുണ്ട്.  21 പ്ലോട്ടുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കൊമേഴ്‌സ്യല്‍ കം റെസിഡന്‍ഷ്യല്‍ പ്രൊജക്റ്റുകള്‍ 12 എണ്ണമാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യൂണിറ്റ് അടിസ്ഥാനത്തിലുള്ള എണ്ണം ഇങ്ങനെ:  റെസിഡന്‍ഷ്യല്‍ അപാര്‍ട്ട്‌മെന്‌റ്– 7362, വില്ല– 1181, പ്ലോട്ട് – 1623, കൊമേഴ്‌സ്യല്‍ പ്രൊജക്റ്റ്  – 56

2023ല്‍ 15,14,746.37 ചതുരശ്ര മീറ്റര്‍ ബില്‍ട്ട് അപ് ഏരിയ രജിസ്റ്റര്‍ ചെയ്തു. അതില്‍ 17103.61 ചതുരശ്ര മീറ്ററും കൊമേഴ്‌സ്യല്‍ ഏരിയയാണ്. ആകെ 8587 റിയല്‍ എസ്റ്റേറ്റ് യൂണിറ്റുകള്‍ വിറ്റു പോയിട്ടുണ്ട്. 2023 ല്‍ ഏകദേശം 68 ശതകോടി (ബില്യണ്‍) രൂപയുടെ പുതിയ പ്രൊജക്റ്റുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഏറ്റവും കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്ട്രേഷന്‍ നടന്നിരിക്കുന്നത് എറണാകുളം ജില്ലയിലാണ്– 78 എണ്ണം (2787 യൂണിറ്റുകള്‍). തിരുവനന്തപുരം ജില്ല (51) യാണ് രജിസ്‌ട്രേഷനില്‍ രണ്ടാം സ്ഥാനത്തുള്ളത് (2701 യൂണിറ്റുകള്‍). കഴിഞ്ഞ വര്‍ഷം ഒരു രജിസ്‌ട്രേഷനും നടക്കാത്ത ജില്ലകള്‍ വയനാടും കാസര്‍ഗോഡുമാണ്. ആലപ്പുഴ (79 യൂണിറ്റുകള്‍), പത്തനംതിട്ട (41 യൂണിറ്റുകള്‍), കൊല്ലം (15 യൂണിറ്റുകള്‍), ഇടുക്കി (12 യൂണിറ്റുകള്‍) ജില്ലകളില്‍ ഓരോ രജിസ്‌ട്രേഷന്‍ വീതമാണ് നടന്നിട്ടുള്ളത്.  മറ്റു ജില്ലകളിലെ രജിസ്‌ട്രേഷന്‍ ഇങ്ങനെ: കോട്ടയം-11 (444 യൂണിറ്റുകള്‍), തൃശ്ശൂര്‍-25 (1153 യൂണിറ്റുകള്‍), പാലക്കാട്-24 (404 യൂണിറ്റുകള്‍), കോഴിക്കോട്-14 (723 യൂണിറ്റുകള്‍), കണ്ണൂര്‍-3 (128 യൂണിറ്റുകള്‍).

Related Articles

Back to top button