IndiaLatest

റിപ്പബ്ലിക് ദിനം അലങ്കോലമാക്കാൻ പദ്ധതിയിട്ട് ഖാലിസ്താൻ ഭീകരർ

“Manju”

ഖാലിസ്താൻ പതാക ഉയർത്താൻ പ്രതിഷേധക്കാരോട് ആഹ്വാനം.

ന്യൂഡൽഹി : റിപ്പബ്ലിക് ദിനാഘോഷങ്ങൾ അലങ്കോലപ്പെടുത്താൻ അതിർത്തിയിലെ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത് ഖാലിസ്താൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യാഗേറ്റിന് മുൻപിൽ ഖാലിസ്താൻ പതാക ഉയർത്തണമെന്നാണ് ആഹ്വാനം. പതാക ഉയർത്തുന്നവർക്ക് പാരിതോഷികം നൽകുമെന്നും സംഘടന ആഹ്വാനം ചെയ്യുന്നു.

അതിർത്തിയിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പ്രസ്താവനയിലൂടെയാണ് സിഖ് ഫോർ ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. സിൻഗു അതിർത്തിയിൽ പ്രതിഷേധിക്കുന്നവരോടാണ് പതാക ഉയർത്താൻ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യാ ഗേറ്റിന് മുൻപിൽ ഖാലിസ്താൻ പതാകയുയർത്തി ആഘോഷ പരിപാടികൾ അലങ്കോലപ്പെടുത്തണമെന്നും, പതാക ഉയർത്തുന്നവർക്ക് 2,50,000 ഡോളർ പാരിതോഷികം നൽകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഖാലിസ്താൻ പതാക ഉയർത്തുന്നതിന് പുറമേ, റിപ്പബ്ലിക് ദിന പരേഡിന് ബദലായി ട്രാക്ടർ റാലി നടത്താനും ആഹ്വാനമുണ്ട്.

ഖാലിസ്താൻ പതാക ഉയർത്തുന്നതിനുള്ള എല്ലാ പിന്തുണയും സംഘടനയിൽ നിന്നും ഉണ്ടാകുമെന്ന് പ്രസ്താവനയിൽ പറയുന്നു. ശേഷമുണ്ടാകുന്ന എല്ലാ നിയമനടപടിയ്ക്കും ആവശ്യമായ സഹായം സംഘടന നൽകും. ഇവർക്ക് ശിഷ്ടകാലം ബ്രിട്ടണിൽ താമസ സൗകര്യമൊരുക്കുമെന്നും പ്രസ്താവനയിലുണ്ട്.

നേരത്തെ ആഗസ്റ്റ് 15 നും സിഖ് ഫോർ ജസ്റ്റിസ് സമാന ആഹ്വാനവുമായി രംഗത്ത് വന്നിരുന്നു. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ഖാലിസ്താൻ പതാക ഉയർത്തുന്നവർക്ക് ഒരു കോടി രൂപയായിരുന്നു സിഖ് ഫോർ ജസ്റ്റിസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

Related Articles

Back to top button