IndiaLatest

ആഗോള വ്യോമയാന വിപണിക്ക് പുതിയ ഊര്‍ജം നല്‍കാന്‍ ഇന്ത്യ ഒരുങ്ങുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

“Manju”

ബെംഗുരൂ: ആഗോള വ്യോമയാന വിപണിക്ക് പുതിയ ഊര്‍ജം നല്‍കാന്‍ ഇന്ത്യ ഒരുങ്ങുകയാണെന്നും ലോകത്തെ മൂന്നാമത്തെ പ്രധാന ആഭ്യന്തര വ്യോമയാന വിപണിയായി രാജ്യം മാറിയെന്നും ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെപ്രമുഖ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിങ്ങിന്റെ ന്റെ ബെംഗളൂരു ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി രാജ്യത്തെ പൈലറ്റുമാരില്‍ 15 ശതമാനം സ്ത്രീകളാണെന്നും ഇത് ആഗോള ശരാശരിയുടെ മൂന്ന് മടങ്ങാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുത്തു.

1600 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ബോയിങ് ഇന്ത്യ എഞ്ചിനീയറിങ്ആന്റ് ടെക്‌നോളജി കേന്ദ്രം(ബി ഐഇടിസി) 43 ഏക്കര്‍സ്ഥലത്താണ് നിലകൊള്ളുന്നത്. ബെംഗളൂരു നഗരത്തിന്പുറത്ത് ദേവനഹള്ളിയിലെ ഹെടെക്ഡിഫന്‍സ് ആന്‍ഡ്
എയറോസ്‌പേസ്പാര്‍ക്കിലാണ് ബോയിങ്ങിന്റെ ഇന്ത്യയിലെ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. ആഗോള വ്യോ മയാന-പ്രതിരോധ വ്യവസായത്തില്‍ അടുത്തതലമുറ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനായി ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുമായും സ്വകാര്യമേഖലയുമായും സര്‍ക്കാരുമായും സഹകരിച്ചാണ് ബോയിങ ്പ്രവര്‍ത്തിക്കുക. ബെംഗളൂരുവിന് പുറമെ ചെന്നൈയിലും ബോയിങ്ങിന് എഞ്ചിനീയറിങ്
സെന്റര്‍ന്റ ഉണ്ട്. രണ്ട് കേന്ദ്രങ്ങളിലുമായി ആറായിരത്തോളം മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് എഞ്ചിനീയര്‍മാരാണ് ജോലി ചെ യ്യുന്നത്. ലോകമാകെ 57,000 എഞ്ചി നീയര്‍മാരാണ് ബോയിങ്ങിനായി ജോലി ചെയ്യുന്നത്. ഇവരില്‍ 13.9 ശതമാനവും യു.എസ്സിന് പുറത്തുള്ളവരാണ്.

 

Related Articles

Back to top button