IndiaKeralaLatest

ആശ്വാസമായി മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ കോവിഡ് കണക്കുകള്‍

“Manju”

ന്യൂഡൽഹി: ഇന്ത്യക്ക് ആശ്വാസമായി മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കോവിഡ് കണക്കുകൾ. മഹാരാഷ്ട്രയിൽ മാർച്ച്‌ 30ന് ശേഷം ഇതാദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000ത്തിൽ താഴെയെത്തി. ഡൽഹിയിൽ രോഗികളുടെ എണ്ണം 5000ത്തിലും താഴെയെത്തി. ഇതാദ്യമായാണ് ഇത്രയും വലിയ കുറവ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയിലും ഡൽഹിയിലും ഉണ്ടാവുന്നത്.
തിങ്കളാഴ്ച മഹാരാഷ്ട്രയിൽ 26,616 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 516 പേർ രോഗം ബാധിച്ച്‌ മരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4,45,495 ആയി കുറഞ്ഞു. 90.19 ശതമാനമാണ് മഹാരാഷ്ട്രയിലെ കോവിഡ് രോഗമുക്തി നിരക്ക്.
ഡൽഹിയിൽ 4524 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ അഞ്ചിന് ശേഷം ഇതാദ്യമായാണ് രോഗബാധ ഇത്രയും കുറയുന്നത്. 340 പേർ രോഗം ബാധിച്ച്‌ മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.42 ശതമാനമായി കുറഞ്ഞു.

Related Articles

Back to top button