IndiaLatest

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ അക്കാദമി ഗുരുഗ്രാമില്‍

“Manju”

ചണ്ഡീഗഡ്: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഇൻർഗ്രേറ്റഡ് ഏവിയേഷൻ ട്രെയിനിംഗ് അക്കാദമിക്ക് തുടക്കം കുറിച്ചാതായി എയർ ഇന്ത്യ. ഹരിയാനയിലെ ഗുരുഗ്രാമില്‍ 6,00,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഏവിയേഷൻ അക്കാദമി ആരംഭിക്കുന്നത്. 50,000-ലധികം പ്രൊഫഷണലുകള്‍ക്ക് പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ അക്കാദമി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ അക്കാദമി ആയിരിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

” ഗുരുഗ്രാമില്‍ ആരംഭിച്ച ഏവിയേഷൻ അക്കാദമി ഉടൻ പ്രവർത്തനം തുടങ്ങും. 50,000 ഏവിയേഷൻ പ്രൊഫലുകള്‍ക്ക് ഇവിടെ പരിശീലനം നല്‍കാൻ സാധിക്കും. പൈലറ്റുമാർ, ക്യാബിൻ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവർ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്കാണ് പരിശീലനം നല്‍കുന്നത്.” – എയർ ഇന്ത്യ കുറിച്ചു.

വ്യോമയാന മേഖലയിലെ എഞ്ചിനീയറിംഗ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ എയർക്രാഫ്റ്റ് മെയിന്റനെൻസ് എഞ്ചിനീയറിംഗ് സ്‌കൂള്‍ ആരംഭിക്കാനും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. അടുത്ത വർഷത്തോടെ ഏവിയേഷൻ അക്കാദമിയുടെ പ്രവർത്തനങ്ങള്‍ തുടങ്ങാൻ സാധിക്കുമെന്നും വരും വർഷങ്ങളില്‍ അക്കാദമിയിലെ കോഴ്‌സുകള്‍ വിപുലീകരിക്കാൻ സാധിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു

Related Articles

Back to top button