IndiaKeralaLatestThiruvananthapuram

കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഭീകരര്‍ക്കായി ഡ്രോണുകളുടെ സഹായത്തോടെ ആയുധങ്ങള്‍ വിതരണം ചെയ്ത് പാക്കിസ്ഥാന്‍

“Manju”

സിന്ധുമോള്‍ ആര്‍​
ശ്രീനഗര്‍: കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഭീകരര്‍ക്കായി ആയുധങ്ങള്‍ ഡ്രോണുകളുടെ സഹായത്തോടെ പാക്കിസ്ഥാന്‍ വിതരണം ചെയ്യുന്നതായി ജമ്മുകശ്മീര്‍ പൊലീസ്. അര്‍ദ്ധരാത്രിയില്‍ ഡ്രോണുകളുടെ സഹായത്തോടെ ആയുധങ്ങള്‍ നിയന്ത്രണരേഖയില്‍ എത്തിച്ച്‌ താഴേയ്ക്ക് ഇട്ടുകൊടുക്കുകയാണ്. കഴിഞ്ഞ രാത്രി അക്‌നൂര്‍ ഗ്രാമത്തില്‍ നിന്ന് ഇത്തരത്തില്‍ എകെ 47 തോക്കുകളും പിസ്റ്റളും ലഭിച്ചെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു.
സദ് സോഹല്‍ ഗ്രാമത്തില്‍ നിന്ന് രണ്ട് എകെ 47 തോക്കുകള്‍, ഒരു പിസ്റ്റള്‍, മൂന്ന് എകെ മാഗസീനുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. പാക്ക് ഡ്രോണ്‍ ഉപയോഗിച്ച്‌ രാത്രി നിയന്ത്രണരേഖയില്‍ ആയുധങ്ങള്‍ എത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ജമ്മുകശ്മീര്‍ പൊലീസ് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. പുല്‍വാമയിലുള്‍പ്പടെ നിരവധി ആക്രമണങ്ങള്‍ നടത്തിയ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് സംബന്ധിച്ച്‌ തെളിവുകള്‍ ലഭിച്ചെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button