IndiaLatest

ഇന്ത്യൻ ഐ ഫോണുകള്‍ ഇനി ടാറ്റ നിര്‍മിക്കും

“Manju”

ഇന്ത്യയില്‍ ആപ്പിള്‍ പ്രൊഡക്‌ടുകള്‍ക്കുള്ള ജനപ്രീതി വളരെ വലുതാണ്. ഐ ഫോണുകള്‍ക്കും എയർപോഡുകള്‍ക്കും ആവശ്യക്കാരേറെയാണ്. ഇപ്പോഴിതാ, ഇന്ത്യയിലെ ആദ്യത്തെ ഐ ഫോണ്‍ നിർമാതാക്കളാകാൻ ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. ആപ്പിളിന്റെ ഒരു പ്രധാന വിതരണക്കാരായ വിസ്‌ട്രോണ്‍ ഇൻഫോകോം മാനുഫാക്‌ചറിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ സ്വന്തമാക്കിയതിലൂടെയാണ് ടാറ്റയുടെ പുതിയ ചുവടുവെപ്പ്. വിസ്‌ട്രോണ്‍ ഇൻഫോകോം മാനുഫാക്‌ചറിംഗ് കമ്പനിയുടെ 100 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കി. കരാർ അടിസ്ഥാനത്തില്‍ ഉത്പന്നങ്ങള്‍ നിർമിക്കുന്ന തായ്‌വാൻ കമ്പനിയാണ് വിസ്‌ട്രോണ്‍ ഇൻഫോകോം. ഇതിന്റെ ഇന്ത്യൻ യൂണിറ്റാണ് ടാറ്റ ഇലക്രോണിക്സ് ഏറ്റെടുക്കുന്നത്.

കമ്പനിയുടെ ഇക്വിറ്റി ഷെയർ ക്യാപിറ്റല്‍ എസ്‌എംഎസ് ഇൻഫോകോം (സിംഗപ്പൂർ) പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും വിസ്‌ട്രോണ്‍ ഹോങ്കോംഗ് ലിമിറ്റഡില്‍ നിന്നുമാണ് ടാറ്റ ഏറ്റെടുക്കുക. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ഐഫോണ്‍ നിർമ്മാതാവായി ടാറ്റ ഗ്രൂപ്പ് മാറും. 125 മില്യണ്‍ ഡോളറിനാണ് വിസ്‌ട്രോണ്‍ ഇൻഫോകോം തങ്ങളുടെ ഇന്ത്യൻ യൂണിറ്റ് ടാറ്റക്ക് വില്‍ക്കുന്നത്. ഇത് സംബന്ധിച്ച്‌ കഴിഞ്ഞ വർഷം ഒക്ടോബറില്‍ വിസ്‌ട്രോണ്‍ പ്രഖ്യാപനം നടത്തിയിരുന്നു.

ഇന്ത്യയുടെ ഇലക്‌ട്രോണിക്സ് വ്യവസായത്തിന്റെ വളർച്ചക്ക് മുതല്‍ക്കൂട്ടാണ് ടാറ്റയുടെ ചരിത്രപരമായ കരാർ. ലോകത്തെ ഇലക്‌ട്രോണിക്സ് നിർമ്മാണ വിപണിയില്‍ ഇന്ത്യയുടെ സ്വാധീനം വർധിക്കുന്നതിനും ടാറ്റയുടെ നീക്കം സഹായകമാകും. ഒപ്പം ഇലക്രോണിക്‌സ് മേഖലയില്‍ ടാറ്റ ഗ്രൂപ്പിന്റെ സുപ്രധാന വഴിത്തിരിവ് കൂടിയാണിത്.

Related Articles

Back to top button