International

25000 ത്തോളം പ്രവാസികൾ ഹജ്ജ് ചെയ്തു.

“Manju”

റിയാദ് : ഹജ്ജ് തീർത്ഥാടനത്തിന്റെ നാലാം ദിവസവും തീർത്ഥാടകർ ജമറത്തിൽ കല്ലേറ് കർമ്മം വിർവ്വഹിച്ചു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകൾ ധരിച്ചും കൃത്യമായ ശാരീരിക അകലം പാലിച്ചും ബാച്ചുകളായാണ് തീർത്ഥാടകർ കല്ലേറ് കർമ്മം നിർവ്വഹിച്ചത്.
ഈ വർഷം ഹജ്ജ് നടത്തിയ 58518 തീർഥാടകാരിൽ 150 രാജ്യങ്ങളിൽ നിന്നുള്ള 25000 ത്തിലധികം പ്രവാസികൾ പങ്കെടുത്തതായി ഹജ്ജ് മന്ത്രാലയവും റോയൽ കമ്മീഷൻ ഫോർ മക്ക നഗരവും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. 25702 വനിതാ തീർഥാടകരും 32816 പുരുഷ തീർഥാടകരുമാണ് ഇത്തവണ ഹജ്ജ് നടത്തിയത്.

Related Articles

Back to top button