KeralaLatest

മത്സ്യത്തൊഴിലാളികളെ നാവികസേനയുടെ ഹെലികോപ്റ്റര്‍ രക്ഷപ്പെടുത്തി.

“Manju”

ശ്രീജ.എസ്

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഭാഗികമായി മുങ്ങിയ കിടന്നിരുന്ന മീന്‍വള്ളത്തില്‍ നിന്നും മത്സ്യത്തൊഴിലാളികളെ നാവികസേനയുടെ ഹെലികോപ്റ്റര്‍ രക്ഷപ്പെടുത്തി. രാമേശ്വരത്തിന് സമീപത്തെ മണാലി ദ്വീപില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ മീന്‍വള്ളത്തിലെ ആളുകളെയാണ് ഐഎന്‍എസ് പരുന്ദു നാവികത്താവളത്തില്‍ നിന്നെത്തിയ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയത്.

വള്ളത്തിലുണ്ടായിരുന്ന 8 പേരില്‍ 4 പേരെ ഹെലികോപ്റ്റര്‍ രക്ഷപ്പെടുത്തിയപ്പോള്‍ ബാക്കി 4 പേരെ രക്ഷിക്കാനെത്തിയത് മറ്റൊരു മീന്‍പിടുത്ത ബോട്ടാണ്. കോസ്റ്റ് ഗാര്‍ഡിന്റെയും സൈന്യത്തിന്റെയും സന്ദര്‍ഭോചിതമായ ഇടപെടലാണ് 8 മീന്‍പിടിത്തക്കാരുടെ ജീവന്‍ രക്ഷിച്ചത്.

പാമ്പന്‍ പാലത്തിന്റെ തെക്കു ഭാഗത്തായി മീന്‍വള്ളം മറഞ്ഞു കിടക്കുന്ന വിവരം ഇന്ന് രാവിലെയോടെയാണ് മണ്ഡപം കോസ്റ്റ്ഗാര്‍ഡ് അറിയിച്ചതെന്നും വിവരം ലഭിച്ച ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നെന്നും നാവികസേന വ്യക്തമാക്കി.

Related Articles

Check Also
Close
  • …..
Back to top button