InternationalLatest

യുഎഇയില്‍ കനത്ത മഴയും മഞ്ഞു വീഴ്ചയും; മൊബൈല്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പ്

“Manju”

ദുബായ്: യു എ ഇയില്‍ കനത്തമഴ തുടരുന്നു. ഇന്നലെ രാത്രി വൈകി മിക്കയിടത്തും മഴ കനത്തു. വടക്കന്‍ എമിറേറ്റുകളില്‍ കനത്ത മഞ്ഞു വീഴ്ചയുമുണ്ട് ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയാണ്. റോഡുകളിലെല്ലാം മഴവെള്ളം നിറഞ്ഞു. പലയിടത്തും ഗതാഗതം മന്ദഗതിയിലാണ്. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു.

സ്‌കൂളുകളില്‍ വിദൂര പഠനമാണ് നടക്കുന്നത്. സ്വകാര്യ കമ്പനികളടക്കം വര്‍ക്ഫ്രം ഹോം നയം സ്വീകരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും അധികൃതര്‍ ഇന്നലെ ഇതു സംബന്ധിച്ച് അനുവാദം നല്‍കിയിരുന്നു.   ബീച്ചുകളും തടാകങ്ങളും സന്ദര്‍ശിക്കരുത്, താഴ് വാരങ്ങളും വെള്ളക്കെട്ടുകളുള്ള സ്ഥലലങ്ങളും സന്ദര്‍ശിക്കരുത്.

വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട്  അബുദാബിയിലും ദുബായിലും ഇംഗ്ലിഷിലും അറബികിലും  സമാനമായ സുരക്ഷാ അലേര്‍ട്ടുകള്‍ താമസക്കാര്‍ക്ക ്‌ലഭിച്ചു.
പൊതുജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യമല്ലാതെ പുറത്തേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

 

Related Articles

Back to top button