InternationalLatest

യുഎഇയില്‍ കനത്ത മഴ; ആലിപ്പഴ വര്‍ഷത്തില്‍ ഒട്ടേറെ വാഹനങ്ങള്‍ തകര്‍ന്നു

“Manju”

അബുദാബി /ദുബായ്: കനത്ത മഴയില്‍ യുഎഇയുടെ പല ഭാഗങ്ങളും വെള്ളത്തിലായി. ശക്തമായ കാറ്റും മിന്നലും ആലിപ്പഴ വര്‍ഷവുമുണ്ടായി. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ഗതാഗതക്കുരു രൂക്ഷമായി. ഓഫിസുകളിലേക്കുള്ളവര്‍ മണിക്കൂറുകളോളം
വെള്ളക്കെട്ടില്‍ കുടുങ്ങി.

ആലിപ്പഴ വര്‍ഷത്തില്‍ ഒട്ടേറെ വാഹനങ്ങളും ഡിസ്‌പ്ലേ ബോര്‍ഡുകളും തകര്‍ന്നു. ശക്തമായ കാറ്റില്‍ സ്ഥാപനങ്ങളുടെ ബോര്‍ഡും നിര്‍മാണ കേന്ദ്രത്തിലെ ആള്‍മറകളും റോഡിലെ ബാരിക്കേഡുകളും പറന്നുപോയി. ഇവ വെള്ളത്തിലൂടെ ഒഴുകിയെത്തി ചിലയിടങ്ങളില്‍ മാര്‍ഗതടസ്സമുണ്ടാക്കി. ഡിഷ് ആന്റിനകള്‍ ഒടിഞ്ഞുവീണു. മരങ്ങള്‍ കടപുഴകി. പലയിടങ്ങളിലെയും കാര്‍ ഷെഡുകളും അബുദാബി മോഡല്‍ സ്‌കൂള്‍ തകര്‍ന്നു. അബുദാബി, ഷാര്‍ജ, അജ്മാന്‍ ഉള്‍പ്പെടെ ചില ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു. വെള്ളക്കെട്ടില്‍ വാഹനങ്ങളുടെ എന്‍ജിനില്‍ വെള്ളം കയറി പ്രര്‍ത്തനരഹിതമായി. അല്‍ഐന്‍, അബുദാബി , ഷാര്‍ജ അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.

കനത്ത മഴ തുടരുന്നതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌ക്ൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും ഇ ലേണിങ് തുടരും. വിദ്യാര്‍ഥികളുടെആരോഗ്യ സുരക്ഷകണക്കിലെടുത്താണ്തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

 

Related Articles

Back to top button