KeralaLatest

രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് ഉള്ള സംസ്ഥാനമായി കേരളം

“Manju”

കോഴിക്കോട്: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പാസ്‌പോര്‍ട്ട് ഉള്ള സംസ്ഥാനമായി കേരളം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്താകെയുള്ള 9,26,24,661 പാസ്‌പോര്‍ട്ടില്‍ 98,92,840 എണ്ണവും കേരളത്തിലാണ്. രാജ്യത്തെ മൊത്തം പാസ്‌പോര്‍ട്ട് ഉടമകളുടെ 15 ശതമാനം മലയാളികളാണ്. കേരള ജനസംഖ്യയുടെ നാലിലൊന്ന് പാസ്‌പോര്‍ട്ട് ഉടമകളാണ്. വനിതാ പാസ്‌പോര്‍ട്ട് ഉടമകളുടെ എണ്ണത്തിലും കേരളമാണ് നമ്പര്‍ വണ്‍.

13 കോടി ജനസംഖ്യയില്‍ 98,11,366 പാസ്‌പോര്‍ട്ട് ഉടമകളുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ (24 കോടി) 87,85,792 പാസ്പോര്‍ട്ട് ഉടമകളാണുള്ളത്. വിദേശ കുടിയേറ്റ സംസ്ഥാനമായ പഞ്ചാബില്‍ 70,13,751 പാസ്‌പോര്‍ട്ട് ഉടമകളെയുള്ളു. കേരളത്തില്‍ അനുവദിച്ച 98,92,840 പാസ്‌പോര്‍ട്ടുകളില്‍ 42,17,661 സ്ത്രീകളുടേതാണ്. 40,75,512 ലക്ഷം സ്ത്രീ പാസ്‌പോര്‍ട്ട് ഉടമകളുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്താണ്. ഉത്തര്‍പ്രദേശിലെ പാസ്‌പോര്‍ട്ട് ഉടമകളില്‍ 80 ശതമാനത്തിലധികവും പുരുഷന്മാരാണ്. 17,27,089 സ്ത്രീകള്‍ മാത്രമാണ് ഉത്തര്‍പ്രദേശില്‍ പാസ്‌പോര്‍ട്ട് ഉടമകള്‍. രാജ്യത്തെ 9,26,24,661 പാസ്‌പോര്‍ട്ടുകളില്‍ 3,08,93,577 എണ്ണമാണ് സ്ത്രീകള്‍ക്കുള്ളത്. 2023ല്‍ കേരളത്തില്‍ 15,47,825 പാസ്‌പോര്‍ട്ടുകള്‍ അനുവദിച്ചു. കോവിഡ് പിടിച്ചുകുലുക്കിയ 2020ല്‍ 6,50,708 ഉം 2021ല്‍ 9,29,369 മായി. ഈ കാലയളവില്‍ മാത്രമാണ് പത്ത് ലക്ഷത്തില്‍ താഴെ പോയത്.

Related Articles

Back to top button