IndiaKeralaLatest

അല്ലു അര്‍ജുനൊപ്പം മലയാളികളുടെ ഫഹദും., ചിത്രം പുഷ്പ

“Manju”

ഹൈദരാബാദ് ; അല്ലു അര്‍ജുനൊപ്പം മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും എത്തുന്ന തെലുങ്ക് ചിത്രമാണ് പുഷ്പ. ചിത്രത്തില്‍ പ്രതിനായകനായാണ് ഫഹദ് എത്തുന്നത്. ഇപ്പോഴിതാ ചിത്രം രണ്ട് ഭാഗങ്ങളായിട്ടായിരിക്കും റിലീസ് ചെയ്യുക എന്ന് അറിയിച്ചിരിക്കുകയാണ്. രണ്ടര മണിക്കൂറില്‍ സിനിമയുടെ കഥ പറയാന്‍ പ്രയാസമാണെന്നും അതിനാലാണ് രണ്ട് ഭാഗങ്ങളിലായി ചിത്രം റിലീസ് ചെയ്യുന്നത് എന്നുമാണ് വിവരം. സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
ലോക്ക്ഡൗണിന് ശേഷം ബാക്കി ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. 250 കോടി രൂപ ചിലവഴിച്ചാണ് ചിത്രം ഒരുക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ല്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്.

Related Articles

Back to top button