IndiaLatest

ജെഇഇ മെയിൻ ആദ്യ സെഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

“Manju”

എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയുടെ ആദ്യ സെഷന്‍ ഫലം പുറത്തുവിട്ടു. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം പരിശോധിക്കാം. 23 പേര്‍ നൂറ് ശതമാനം വിജയം നേടി. തെലങ്കാനയില്‍ 7 പേര്‍ക്കും, മഹരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്ക് വീതവും 100ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 43 വിദ്യാര്‍ത്ഥികള്‍ക്കാണ് 100 ശതമാനം വിജയം ലഭിച്ചത്.

ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് ഫലം പുറത്ത് വിട്ടത്. 12,25,529 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്‌. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://jeemain.nta.ac.in/.

Related Articles

Back to top button