Thrissur

എൻ ഐ പി എം ആറിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :ഡിസംബർ മൂന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻ്റ് റീഹാബിലിറ്റിഷൻ സെന്ററിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൻ ഐ പി എം ആർ ആർട്ട് എബിലിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ ഭിന്നശേഷി രംഗത്തെ കലാ പ്രതിഭകളായ സ്വപ്ന അഗസ്റ്റിൻ, നൂർ ജലീല, അഞ്ജൻ സതീഷ് എന്നിവർ ചിത്രം വരച്ചുകൊണ്ട് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. എൻ ഐ പി എം ആർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ബി മുഹമ്മദ്‌ അഷീൽ മുഖ്യ പ്രഭാഷണം നടത്തി. എപ്പിലപ്സി റിലേറ്റഡ് ഇഷ്യൂസ് ഓഫ് ഡിഫ്രന്റലി ഏബിൾഡ് ചിൽഡ്രൻസ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പീഡിയാട്രിക് ന്യൂറോളജി പ്രൊഫസർ ഡോ ഡി കല്പന സംസാരിച്ചു.

എൻ ഐ പി എം ആറിൽ പുതിയതായി ആരംഭിക്കാൻ പോകുന്ന സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ കോഴ്‌സിലെ വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ പ്രോഗ്രാമും നടന്നു. എൻ ഐ പി എം ആർ ജോയിന്റ് ഡയറക്ടർ സി ചന്ദ്ര ബാബു, അ ക്കാദമിക് ഓഫീസർ ഡോ വിജയലക്ഷ്മിയമ്മ, ഡോ സിന്ധു വിജയ കുമാർ, ഡോ മായ ബോസ് വിനോദ്, ബാച്ച്ലർ ഓഫ് ഓക്യുപ്പേഷണൽ തെറാപ്പി കോഴ്സ് പ്രിൻസിപ്പൽ ദീപ സുന്ദരേശൻ, ഡോ ബെബറ്റോ തിമോത്തി, കോഴ്സ് കോർഡിനേറ്റർമാരായ റീജ ഉദയകുമാർ, എലിസബത്ത് ഷേർളി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button