KeralaLatest

ഡോ. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയനെ ആദരിച്ചു.

“Manju”

തിരുവനന്തപുരം : നിയുക്ത കത്തോലിക്കാ ബാവ ഡോ. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയനെ ആദരിച്ചു. ഓരോ ആദരവുകളും ഓരോ ജീവിതമാണ്., ജീവിതത്തിന്റെ കനൽ വഴികളിൽ അനേകര്‍ക്ക് കാരുണ്യം പകർന്നു നല്‍കിയ വിശുദ്ധ ഇടയന് സമൂഹം നല്‍കുന്ന ആദരമായി നവംബര്‍ 8 ന് തിരുവനന്തപുരം പൗരാവലി നല്‍കിയ ആദരവ്. സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷന്‍ : നിയുക്ത കത്തോലിക്കാ ബാവ ഡോ. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന് തിരുവനന്തപുരം പൗരാവലിയുടെ ആദരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുന്നു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഉമ്മന്‍ചാണ്ടി, ഡോ.വി.പി. സുഹൈബ് മൗലവി തുടങ്ങിയവര്‍ സമീപം.

Related Articles

Back to top button