KeralaLatest

ഹയര്‍സെക്കൻഡറി പരീക്ഷകള്‍ ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

“Manju”

മാർച്ച്‌ 1 മുതല്‍ എസ്‌എസ്‌എല്‍സി പരീക്ഷകളും ഹയർസെക്കൻഡറി പരീക്ഷകള്‍ മാർച്ച്‌ ഒന്ന് മുതല്‍ 26 വരെയും നടക്കും. പരീക്ഷ നടത്തിപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

427105 വിദ്യാർത്ഥികള്‍ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതും. ആകെ 2971 പരീക്ഷാ കേന്ദ്രങ്ങള്‍ ആണ്. 441213 വിദ്യാർത്ഥികള്‍ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷ എഴുതും.2016 പരീക്ഷ കേന്ദ്രങ്ങള്‍ ആണ്. എസ്. എസ്. എല്‍. സി, റ്റി. എച്ച്‌. എസ്. എല്‍. സി, . എച്ച്‌. എസ്. എല്‍. സി പരീക്ഷകള്‍ മാർച്ച്‌ 4 മുതല്‍ ആരംഭിയ്ക്കും.

കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആകെ ആണ്‍കുട്ടികള്‍ 2,17,525,ആകെ പെണ്‍കുട്ടികള്‍ 2,09,580 ആണ്. മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതുന്നത് 1,67,772,ഇംഗ്ലീഷ് മീഡിയത്തില്‍ 2,56,135 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഗള്‍ഫ് മേഖലയില്‍ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികള്‍ 536 ,ലക്ഷദ്വീപില്‍ പരീക്ഷ എഴുതുന്നത് 285 വിദ്യാർത്ഥികളുമാണ്.

 

Related Articles

Back to top button