പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ഹെല്‍ത്ത്കെയര്‍ സോണിലെ പ്രാര്‍ത്ഥനാലയം വാര്‍ഷികം നാളെ (മാര്‍ച്ച് 2- ശനിയാഴ്ച). ഹെല്‍ത്ത് കെയര്‍ സോണില്‍ ശാന്തിഗിരി ആയുര്‍വേദ സിദ്ധ വൈദ്യശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രാര്‍ത്ഥനാലയം 2020 മാര്‍ച്ച് 2 ന് ആണ് പുതുക്കിപ്പണിഞ്ഞ് ഗുരുവിന് സമര്‍പ്പിച്ചത്. 1986 ഡിസംബര്‍ 2 നാണ് ഗുരു ഹെല്‍ത്ത് കെയര്‍ സോണില്‍ ആദ്യമായി പ്രാര്‍ത്ഥനാലയത്തിന് തിരിതെളിച്ചത്. ശാന്തിഗിരി ആയുര്‍വേദ & സിദ്ധ വൈദ്യശാല, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, വെജിറ്റബിള്‍ സ്റ്റാള്‍ & ഫുഡ് സര്‍വ്വീസസ്, ഭഗിനീ നികേതന്‍, ഹെര്‍ബല്‍ സോപ്സ്, ശാന്തിനിര്മ്മിതി, വാഹനകാന്തി, ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് തുടങ്ങി നിരവധി യൂണിറ്റുകള്‍ ഹെല്‍ത്ത് കെയര്‍ സോണിലാണ് പ്രവര്‍ത്തിക്കുന്നത്. ആശ്രമം ബ്രാഞ്ചുകളിലേതു സമാനമായി പ്രാര്‍ത്ഥനാലയത്തില്‍ എല്ലാദിവസവും ആരാധനയും പ്രാര്‍ത്ഥനാ ചടങ്ങുകളും നടന്നുവരുന്നു.
Related Articles
….
January 13, 2024 11:12 AM
Check Also
Close
-
അമ്മയില്ലാത്ത വീട്ടിലേക്ക്, ക്രൂരതകളറിയാതെ ധ്രുവ്May 27, 2020 10:02 AM