IndiaLatest

വന്ദേഭാരത് അടക്കം 3 ട്രെയിനുകളുടെ സര്‍വീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

“Manju”

തിരുവനന്തപുരം: രണ്ട് വന്ദേഭാരത് അടക്കം 3 ട്രെയിനുകളുടെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും. മംഗളൂരു വരെ നീട്ടിയ മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽമംഗളൂരു സെൻട്രൽ വന്ദേഭാരത് (20631/20632), പുതിയതായി പ്രഖ്യാപിച്ച മൈസൂരു– ഡോ.എംജിആർ ചെന്നൈ സെൻട്രൽമൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20663/20664), തിരുപ്പതി–കൊല്ലം–തിരുപ്പതി എക്സ്പ്രസ് (17421/17422) എന്നിവയുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറൻസ് വഴിയാണ് പ്രധാനമന്ത്രി നിർവഹിക്കുക.

മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽമംഗളൂരു സെൻട്രൽ മാർച്ച് 13 മുതൽ റെഗുലർ സർവീസ് ആരംഭിക്കും. ജൂലൈ നാലുവരെ ദിവസവും സർവീസ് നടത്തും. തുടർന്നു ബുധൻ  ഒഴികെ ആഴ്ചയിലെ 6 ദിവസങ്ങളിലായിരിക്കും സർവീസ്. തിരുപ്പതി–കൊല്ലം –തിരുപ്പതി എക്സ്പ്രസ് ആഴ്ചയിൽ 2 ദിവസമായിരിക്കും സർവീസ് നടത്തുക. ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കും ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിൽനിന്ന് കൊല്ലത്തേക്കും സർവീസുണ്ടാവും.

 

Related Articles

Back to top button