Latest

ഇന്തോ-പസഫിക്കിൽ സഹകരണം വർദ്ധിപ്പിക്കും

“Manju”

ന്യൂഡൽഹി : പുതിയ ത്രിരാഷ്‌ട്ര സംഖ്യത്തിന്റെ ഭാഗമായി ഇന്ത്യ, ഫ്രാൻസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ചർച്ച നടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടത്തിയത്. വിദേശകാര്യ മന്ത്രാലയമാണ് ചർച്ചകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

ചൈനയുടെ വർദ്ധിച്ചുവരുന്ന സൈനിക ശക്തിയെക്കുറിച്ചുള്ള ആഗോള ആശങ്കകൾക്കിടയിലാണ് രാജ്യങ്ങൾ യോഗം ചേർന്നിരിക്കുന്നത്.സമുദ്ര സുരക്ഷ, പ്രാദേശിക കണക്റ്റിവിറ്റി, ഊർജം, ഭക്ഷ്യ സുരക്ഷ, വിതരണ ശൃംഖല പ്രതിരോധം എന്നീ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് മൂന്ന് രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്.

മൂന്ന് രാജ്യങ്ങളും ഈ മേഖലയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ യോഗത്തിൽ പങ്കുവെച്ചു. സമുദ്ര സുരക്ഷ, മാനുഷിക സഹായം, ദുരന്ത നിവാരണം, പ്രാദേശിക കണക്റ്റിവിറ്റി, ഊർജം, ഭക്ഷ്യസുരക്ഷ, നവീകരണം, സ്റ്റാർട്ടപ്പുകൾ എന്നിവയുൾപ്പെടെ ത്രിരാഷ്‌ട്ര സഹകരണത്തിന്റെ സാധ്യതയുള്ള മേഖലകളെ പറ്റി ചർച്ച ചെയ്തു. രാജ്യത്തെ ജനങ്ങൾ തമ്മിൽ സാംസ്‌കാരികമായും പ്രതിരോധ ശേഷിയിലൂടെയും ഉള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെ പറ്റിയും കൂടി ആലോചിച്ചു.

ഇന്തോ-പസഫിക് മേഖലയിൽ ത്രിരാഷ്‌ട്ര സഹകരണം തുടരുന്നതിന് സ്വീകരിക്കേണ്ട അടുത്ത നടപടികളും യോഗം ചർച്ച ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (യൂറോപ്പ് വെസ്റ്റ്) സന്ദീപ് ചക്രവർത്തി, ജോയിന്റ് സെക്രട്ടറി (ഗൾഫ്) വിപുൽ എന്നിവർ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു .

Related Articles

Back to top button