IndiaLatest

യുപിഐ ഉപയോഗിച്ച്‌ പണമെടുക്കാൻ, എടിഎം അവതരിപ്പിച്ച്‌ ബാങ്ക് ഓഫ് ബറോഡ

“Manju”

യുപിഐ സംവിധാനം ഉപയോഗിച്ച്‌ പണമിടപാട് നടത്താവുന്ന 6,000 എടിഎമ്മുകള്‍ അവതരിപ്പിച്ച്‌ ബാങ്ക് ഓഫ് ബറോഡ. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ യുപിഐ സംവിധാനം ഉപയോഗിച്ച്‌ പണം പിൻവലിക്കാൻ കഴിയുന്ന സേവനമാണ് ബാങ്ക് ഓഫ് ബറോഡ രാജ്യവ്യാപകമായി ആരംഭിച്ചത്.

ഏത് ബാങ്കുകളുടെ അക്കൗണ്ട് ഉള്ളവര്‍ക്കും യുപിഐ മൊബൈല്‍ ആപ്ലിക്കേഷൻ ഉപയോഗിച്ച്‌ ബാങ്ക് ഓഫ് ബറോഡ എടിഎമ്മുകളില്‍ നിന്ന് പണം പിൻവലിക്കാം. എടിഎമ്മിന്റെ ഡിസ്പ്ളേ സ്‌ക്രീനില്‍ തെളിഞ്ഞ് വരുന്ന ക്യൂആര്‍ കോഡ് സ്‌കാൻ ചെയ്ത് പണം പിൻവലിക്കാൻ കഴിയുന്ന സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഈ സേവനം യാഥാര്‍ത്ഥ്യമാക്കിയത്. എടിഎമ്മുകളില്‍ നിന്ന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാതെ തന്നെ പണം പിൻവലിക്കാൻ കഴിയുന്ന ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്ലെസ് ക്യാഷ് പിൻവലിക്കല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നടപ്പാക്കിയത്.

എടിഎം സക്രീനില്‍ തെളിഞ്ഞ് വരുന്ന യുപിഐ കാര്‍ഡ്ലെസ് ക്യാഷ് ഓപ്ഷൻ ആദ്യം തെരഞ്ഞെടുക്കുക. തുടര്‍ന്ന് പിൻവലിക്കാൻ ഉദ്ദേശിക്കുന്ന തുക രേഖപ്പെടുത്തുക. എടിഎം സ്‌ക്രീനില്‍ തെളിഞ്ഞ് വരുന്ന ക്യൂആര്‍ കോഡ് യുപിഐ ആപ്പ് ഉപയോഗിച്ച്‌ സ്‌കാൻ ചെയ്ത് പണം പിൻവലിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button