KeralaLatest

ശാന്തിഗിരിയിലെ സംഘാടന പ്രവർത്തനത്തിൽ സ്നേഹവും അനുകമ്പയും അനിവാര്യം – സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

കോന്നി (പത്തനംതിട്ട) : ശാന്തിഗിരി ആശ്രമത്തിൽ ഗുരു ഒരു കുടംബത്തിലെ എല്ലാവർക്കും പ്രവർത്തിക്കുവാനായി ഓരോ കർമ്മ മണ്ഡലം സംഘടനാ തലത്തിൽ നൽകിയിട്ടുണ്ടെന്നും, എന്നാൽ അതിലൊക്കെ പ്രവർത്തിക്കുമ്പോൾ പരസ്പരം സ്നേഹവും അനുകമ്പയും വേണമെന്നും ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി. അച്ഛന് വി.എസ്.എൻ.കെ., അമ്മയ്ക്ക് മാതൃമണ്ഡലം, ആൺകുട്ടിയ്ക്ക് ശാന്തിമഹിമ, പെൺകുട്ടിയ്ക്ക് ഗുരുമഹിമ, കൊച്ചുകുട്ടികൾക്ക് ഗുരുകാന്തി എന്നിങ്ങനെ ഓരോരുത്തർക്കും ഗുരു കർമ്മ മേഖല തന്നിരിക്കുന്നു. അവിടെ പ്രവർത്തിച്ചെടുക്കുക എന്ന കർമ്മമാണ് നമ്മിലുള്ളത്. അങ്ങനെ പ്രവർത്തിക്കുമ്പോ ഐശ്വര്യം ഉണ്ടാകണം അതിന് സ്നേഹവും അനുകമ്പയും അനിവാര്യമാണെന്നും സ്വാമി പറഞ്ഞു.

ഇന്ന് [17-03-2024] രാവിലെ 11 മണിക്ക് ശാന്തിഗിരി കോന്നി ബ്രാഞ്ചാശ്രമത്തിൽ നടന്ന സാംസ്കാരിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചൈതന്യ ജ്ഞാനതപസ്വി. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഹെഡ് സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്ന സംഗമത്തിൽ പത്തനംതിട്ട ഏരിയ ഇൻചാർജ് സ്വാമി പ്രകാശരൂപ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. സാംസ്കാരിക സംഗമത്തിൽ സംഘടനകളുടെ ചുമതലക്കാരെ യോഗത്തിൽ പരിചയപ്പെടുത്തി. അജികുമാർ കെ എസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. രമേശ് ജി സ്വാഗതവും ഷീജ എസ് കെ കൃതഞ്ജതയും ആശംസിച്ചു.

Related Articles

Back to top button