IndiaLatest

ആപ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണം – എച്ച്.ഡി.എഫ്. സി.

“Manju”

ഉപഭോക്താക്കള്‍ക്ക് പുതിയ അറിയിപ്പ് പങ്കുവെച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. മൊബൈല്‍ ബാങ്കിംഗ് ആപ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധമായും മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ബാങ്കിംഗ് സേവനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇ-മെയില്‍ മുഖാന്തരം ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഇ-മെയിലിലെ വിവരങ്ങള്‍ അനുസരിച്ച്, നിര്‍ബന്ധമായും മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ചെയ്യണം. നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നതുവരെ എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയുകയില്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ മൊബൈല്‍ വെരിഫിക്കേഷന്‍ നടത്തേണ്ടതാണ്. മൊബൈല്‍ നമ്പര്‍ സ്ഥിരീകരണത്തിനായി ഉപയോക്താക്കള്‍ ഒരു സജീവ എസ്എംഎസ് സബ്‌സ്‌ക്രിപ്ഷനും നിലനിര്‍ത്തണം. ആപ്പ് അപ്‌ഡേറ്റ് ചെയ്ത ശേഷം, ഒറ്റത്തവണ സ്ഥിരീകരണത്തിനായി ഉപയോക്താക്കള്‍ അവരുടെ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങളോ നെറ്റ് ബാങ്കിംഗ് പാസ്വേഡോ നല്‍കണം. തുടര്‍ന്ന് വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തീകരിക്കാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് നിരവധി തരത്തിലുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ബാങ്ക് കൂടിയാണ് എച്ച്ഡിഎഫ്സി ബാങ്ക്.

Related Articles

Back to top button