InternationalLatest

സര്‍ക്കസിനിടെ 12 അടി താഴ്ചയിലേക്ക് പതിച്ച് അഭ്യാസി

“Manju”

റഷ്യ: അക്രോബാറ്റ് സര്‍ക്കസിനിടെ 12 അടി താഴ്ചയിലേക്ക് പതിച്ച് ട്രപ്പീസ് കളിക്കാരി. എലിസാവേറ്റ ചുമാകോവ എന്ന 24 കാരിക്കാണ് സര്‍ക്കസിനിടെ അപകടം സംഭവിച്ചത്. റഷ്യയിലെ നൊവോസിബിര്‍സ്‌കില്‍ സര്‍ക്കസ് അവതരിപ്പിച്ചുകൊണ്ടിരിക്കെ ട്രപ്പീസ് റിംഗില്‍ തലകീഴായി കിടന്ന് അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് കാല് തെറ്റി എലിസവേറ്റ വീണത്.

വീണയുടന്‍ സര്‍ക്കസ് ജീവനക്കാര്‍ ഓടിക്കൂടി എലിസാവേറ്റയെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. എലിസയുടെ ഇടുപ്പെല്ലിനും കാലിനും പൊട്ടലുണ്ട്. നിലവില്‍ ജീവന് ഭീഷണിയുള്ള തരത്തില്‍ പരുക്കുകളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

 

Related Articles

Back to top button