IndiaLatest

ടി20 പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്ത് ലക്ഷ്മണ്‍

“Manju”

ഇന്ത്യൻ ടി20 ഇലവനെ തിരഞ്ഞെടുത്ത് ലക്ഷ്മൺ | india vs england|VVS Laxman

ശ്രീജ.എസ്‌

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ടി20 പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും നടക്കുന്നത്.

അഞ്ചു മത്സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര. നേരത്തെ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം ലഭിക്കില്ല. കാരണം മറ്റൊരു ക്യാപ്റ്റന്റെ കീഴില്‍ വ്യത്യസ്തമായ മറ്റൊരു ടീമിനെയാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ അണിനിരത്തുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാനെ ഒഴിവാക്കിയാണ് ലക്ഷ്മണ്‍ തന്റെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്.

ലക്ഷ്മണ്‍ തിരഞ്ഞെടുത്ത പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യാ, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, യുസ്‌വേന്ദ്ര ചാഹല്‍, ടി നടരാജന്‍.

Related Articles

Back to top button