LatestThiruvananthapuram

പുരസ്കാര നിറവില്‍ വിഴിഞ്ഞം പോര്‍ട്ട്

“Manju”

തിരുവനന്തപുരം: പുരസ്കാര നിറവില്‍ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്. ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സില്‍ നല്‍കുന്ന സുരക്ഷാ അവാർഡാണ് ഇക്കുറി വിഴിഞ്ഞം പോർട്ട് സ്വന്തമാക്കിയിരിക്കുന്നത്. സുരക്ഷിത ജോലി സ്ഥലം, തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇന്റർനാഷണല്‍ സേഫ്റ്റി അവാർഡുകളില്‍ ഡിസ്റ്റിംഗ്ഷൻ നേടിയ 269 ആഗോള സ്ഥാപനങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം പോർട്ട്.

49 രാജ്യങ്ങളില്‍ നിന്നുള്ള 1124 അവാർഡ് ജേതാക്കളില്‍ 269 സ്ഥാപനങ്ങള്‍ക്കാണ് ഇത്തവണ ഡിസ്റ്റിംഗ്ഷൻ ലഭിച്ചിരിക്കുന്നത്. അവാർഡ് നേടിയ വിഴിഞ്ഞം തുറമുഖത്തെ ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് മൈക്ക് റോബിൻസണ്‍ അഭിനന്ദിച്ചു. ‘ഈ നേട്ടം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ തുറമുഖം എന്ന വിഴിഞ്ഞത്തിന്റെ ലക്ഷ്യത്തിന് ഊർജ്ജം പകരുന്നതാണ്’, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യല്‍ ഇക്കണോമിക്സ് സോണ്‍ സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു.

Related Articles

Back to top button