InternationalLatest

റോഡ് തകരാര്‍ കണ്ടെത്താന്‍ ത്രീ ഡൈമന്‍ഷനല്‍ റഡാറുകള്‍

“Manju”

ദോഹ : രാജ്യത്തെ റോഡുകളുടെ തകരാറുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ത്രീ ഡൈമന്‍ഷനല്‍ റഡാറുകള്‍ (ത്രിഡിജിപിആര്‍). റോഡുകള്‍, പാലങ്ങള്‍, സ്വീവേജ് ശൃംഖലകള്‍ എന്നിവയുടെ ഭൂമിക്കു താഴെയുള്ള ഭാഗങ്ങള്‍ പരിശോധിച്ച്‌ തകരാറുകള്‍ കണ്ടെത്താന്‍ ത്രീഡി റഡാറുകള്‍ ഉപയോഗിച്ചു തുടങ്ങിയതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) വ്യക്തമാക്കി.

ഉപരിതലത്തില്‍ ദൃശ്യമാകുന്നതിന് മുന്‍പേ തന്നെ റോഡുകളുടെ കീഴ്ഭാഗത്തെ പാളികളിലെ വിള്ളലുകളും തകരാറുകളും കണ്ടെത്തി പരിഹരിക്കാന്‍ കഴിയും. ഉയര്‍ന്ന കൃത്യതയോടെ ഭൂമിയുടെ ഉപരിതലത്തിന് താഴെ നാലു മീറ്റര്‍ വരെ ആഴത്തില്‍ സ്‌കാന്‍ ചെയ്യാന്‍ ത്രീഡിറഡാറുകള്‍ക്ക് സാധ്യമാകും .

വാഹനത്തില്‍ ജിപിആര്‍ റഡാറുകള്‍ ഘടിപ്പിച്ചാണ് പ്രവര്‍ത്തനം . മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ റഡാറുകള്‍ ഡേറ്റ ശേഖരിക്കും. എക്‌സാമിനര്‍ പ്രോഗ്രാം ഉപയോഗിച്ചാണ് വിലയിരുത്തുന്നത്. റോഡിന്റെ ഉപരിതലത്തിലേക്ക് തകരാര്‍ സൃഷ്ടിക്കാതെ നിയന്ത്രിക്കാനും വേഗത്തില്‍ പരിഹാരം കാണാനും റോഡ്, ഗതാഗത സുരക്ഷ ഉറപ്പാക്കാനും മാത്രമല്ല റോഡ് അറ്റകുറ്റപ്പണികളുടെ പ്രവര്‍ത്തനച്ചെ ലവ് കുറയ്ക്കാനും കഴിയുമെന്ന് അതോറിറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടി .

Related Articles

Back to top button