IndiaLatest

സിവില്‍ സര്‍വീസ്:പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു

“Manju”

ന്യൂഡല്‍ഹി: ഈ വർഷത്തെ സിവില്‍ സർവീസ് പരീക്ഷ തീയതി പുതുക്കി നിശ്ചയിച്ചു. പ്രിലിമിനറി പരീക്ഷയുടെ തീയതിയാണ് മാറ്റിയത്. ലോക്സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷ തീയതിയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ മെയ് 26നാണ് പ്രിലിമിനറി പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പ്രകാരം, ജൂണ്‍ 16നാണ് പ്രിലിമിനറി പരീക്ഷ നടക്കുക. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
മെയിൻ പരീക്ഷയുടെ തീയതികളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

സെപ്റ്റംബർ 20 മുതല്‍ അഞ്ച് ദിവസങ്ങളിലായാണ് സിവില്‍ സർവീസ് മെയില്‍ പരീക്ഷ നടക്കുന്നത്. പ്രിലമിനറി പരീക്ഷയില്‍ നിശ്ചിത കട്ട് ഓഫ് മാർക്ക് നേടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടാൻ കഴിയുന്നതാണ്. പ്രിലമിനറി, മെയിൻ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് സിവില്‍ സർവീസ് പരീക്ഷ നടക്കുക

Related Articles

Check Also
Close
  • ….
Back to top button